ന്യൂഡല്‍ഹി| മാസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ അവതരിപ്പിച്ച റെഡ്മി നോട്ട് 10എസിന് ഇപ്പോള്‍ ഒരു പുതിയ കളര്‍ വേരിയന്റ് കൊണ്ടുവന്നിരിക്കുകയാണ് കമ്പനി. പുതിയ കളര്‍ മോഡല്‍ കോസ്മിക് പര്‍പ്പിള്‍ എന്നാണ് അറിയപ്പെടുന്നത്. റെഡ്മി നോട്ട് 10എസ് 6 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയാണ് വില നല്‍കിയിരിക്കുന്നത്. മീഡിയടെക് ചിപ്പിനെ ആശ്രയിക്കുന്ന റെഡ്മി നോട്ട് 10 സീരീസിന്റെ 4 ജി വേരിയന്റാണിത്. ഒരു ഹീലിയോ ജി 95 ചിപ്പ്‌സെറ്റ്, 64 മെഗാപിക്‌സല്‍ പ്രധാന കാമറ എന്നിവ സ്മാര്‍ട്ട്‌ഫോണിനുണ്ട്.
128 ജിബി സ്റ്റോറേജ് എഡിഷന് 15,999 രൂപയാണ് നല്‍കിയിട്ടുള്ളത്. എഫ്/1.79 അപ്പേര്‍ച്ചറുള്ള 64 മെഗാപിക്‌സല്‍ പ്രധാന കാമറ, 118 ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ, എഫ് / 2.2 അപ്പേര്‍ച്ചറുള്ള 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് കാമറ, എഫ് / 2.4 അപ്പര്‍ച്ചറുള്ള 2 മെഗാപിക്‌സല്‍ മാക്രോ കാമറ, എഫ് / 2.4 അപ്പേര്‍ച്ചറുള്ള 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറും ചേര്‍ന്ന ക്വാഡ് കാമറ സംവിധാനം എന്നിവയാണ് റെഡ്മി നോട്ട് 10 എസില്‍ വരുന്നത്. എഫ് / 2.45 അപ്പേര്‍ച്ചറുള്ള 13 മെഗാപിക്‌സല്‍ സെല്‍ഫി കാമറായാണ് ഫോണിന്റെ മുന്‍വശത്ത് നല്‍കിയിട്ടുള്ളത്. 33ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിംഗുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി നോട്ട് 10 എസിന് ലഭിക്കുന്നത്. 4ജി, 3.5 എംഎം ഓഡിയോ ജാക്ക്, ഡ്യുവല്‍-ബാന്‍ഡ് വൈ-ഫൈ, ബ്ലൂടൂത്ത് വി5 എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകളില്‍ വരുന്നത്. കൂടാതെ ആംബിയന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്സിമിറ്റി സെന്‍സര്‍, ആക്സിലറോമീറ്റര്‍ എന്നിവയും സ്മാര്‍ട്ട്‌ഫോണില്‍ ഉള്‍പ്പടുത്തിയിട്ടുണ്ട്.
source https://www.sirajlive.com/redmi-note-10s-cosmic-purple-smartphone-price-and-features.html
Post a Comment