പശ്ചിമ ബംഗാള്‍ സംഘര്‍ഷം: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കല്‍ക്കട്ട ഹൈക്കോടതി

ന്യൂഡല്‍ഹി | പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളില്‍ സിബിഐ അന്വേഷണത്തിന് കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സിബിഐക്ക് കൈമാറാനാണ് നിര്‍ദേശം. കോടതി മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ തൃണമൂല്‍-ബിജെപി പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തില്‍ ആറാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും അന്വേഷണത്തിന് സിബിഐ പ്രത്യേക സംഘത്തിന് രൂപം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സംഘത്തില്‍ ബംഗാള്‍ കേഡറിലുള്ള ഉന്നത ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തണം. അതേ സമയം ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍

 



source https://www.sirajlive.com/west-bengal-clash-calcutta-high-court-orders-cbi-probe.html

Post a Comment

Previous Post Next Post