വിദേശത്ത് നിന്നും ഇന്നലെ വരെ രജിസ്റ്റർ ചെയ്തത് 165145 വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ

കുവൈത്ത് സിറ്റി | കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ റജിസ്‌ട്രേഷൻ ലിങ്ക് വഴി വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്നലെ വരെ 165145 വാക്സിനേഷൻ സർട്ടിഫിക്കറ്റ് റെജിസ്റ്റർ ചെയ്തതായി മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഇവയിൽ 144768 സർട്ടിഫിക്കറ്റുകളുടെ പരിശോധന ഇത് വരെ പൂർത്തിയാക്കി.

91805 സർട്ടിഫിക്കറ്റുകൾക്കു അംഗീകാരം നൽകുകയും 52963 അംഗീകാരം നിരസിക്കുകയും ചെയ്തു. വാക്സിനുകളുടെ ഇനം, പൂർണ്ണമായ വിവരങ്ങൾ നൽകാതിരിക്കൽ, ക്യൂ ആർ കോഡിന്റെ അഭാവം മുതലായ കാരണങ്ങളാലാണ് ഭൂരിഭാഗം സർട്ടിഫിക്കറ്റുകൾ നിരസിക്കപ്പെടാൻ ഇടയായത്.

സർട്ടിഫിക്കറ്റ് നിരസിക്കപ്പെട്ട സ്വദേശികളെ വാക്സിനേഷൻ നടത്താത്തവരായി കണക്കാക്കപ്പെടുകയും വിദേശികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുകയുമില്ല. കർശന മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് സർട്ടിഫിക്കറ്റുകളുടെ പരിശോധന നടത്തിവരുന്നതെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

റിപ്പോർട്ട്: ഇബ്രാഹിം വെണ്ണിയോട്



source https://www.sirajlive.com/165145-vaccination-certificates-registered-from-abroad-till-yesterday.html

Post a Comment

أحدث أقدم