കുവൈത്ത് സിറ്റി | കുവൈത്തിൽ ആരോഗ്യ കാരണത്താൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഒഴിവാക്കുന്നതിനുള്ള അപേക്ഷ പരിശോധിക്കുന്നതിനു പ്രത്യേക സാങ്കേതിക സമിതിയെ നിയോഗിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായും മന്ത്രാലയം അറിയിച്ചു.
ഓരോ അപേക്ഷയും അംഗീകാരം നൽകുന്നതിനുമുമ്പ് ഇതിനായി രൂപീകരിച്ച പ്രത്യേക സാങ്കേതികസമിതി അവലോകനം ചെയ്യും. ആരോഗ്യ രംഗത്തെ വിവിധ മേഖലകളിൽ വിദഗ്ദ്ധരായ ഒരു സംഘത്തെ ഉൾപ്പെടുത്തികൊണ്ടാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. ഗർഭിണികൾ വാക്സിനേഷൻ ചെയ്യാൻ പാടില്ലാത്ത പ്രത്യേക രോഗികൾ മുതലായ വിഭാഗങ്ങളെയാണ് വാക്സിനേഷനിൽനിന്നും ഒഴിവാക്കിയിരിക്കുന്നത് ഇതിനായി ആരോഗ്യ മന്ത്രാലയത്തിന്റെ വെബുസൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കുവൈത്തിലും വിദേശത്തുമുള്ള കുവൈത്ത് പ്രവാസികൾക്കും ഇതിനായി അപേക്ഷിക്കാം. പ്രാഥമികവിവരങ്ങൾക്കൊപ്പം ബന്ധപ്പെട്ട മെഡിക്കൽ സർട്ടിഫിക്കറ്റുകളും അപേക്ഷയോടൊപ്പം സമർപ്പിക്കണം. സമിതിയുടെ മേൽനോട്ടത്തിൽ ഇവ വിലയിരുത്തിയതിനു ശേഷം അപേക്ഷകർക്കു ഇ മെയിൽ വഴി മറുപടി അയക്കുന്നതാണ്.
റിപ്പോർട്ട്: ഇബ്രാഹിം വെണ്ണിയോട്
source https://www.sirajlive.com/special-committee-to-consider-application-for-exemption-from-vaccination-in-kuwait.html
إرسال تعليق