കോഴിക്കോട് | സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) എന്ന അപൂര്‍വ രോഗം പിടിപെട്ട കണ്ണൂര്‍ മാട്ടൂലിലെ ഒന്നര വയസുകാരന്‍ മുഹമ്മദിന് 18 കോടി വില വരുന്ന മരുന്ന് കുത്തിവെച്ചു. കുരുന്നിന്റെ ചികിത്സയ്ക്കായി നാടൊന്നാകെ കൈകോര്‍ത്താണ് 18 കോടി സ്വരൂപിച്ചത്. കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സോള്‍ ജെന്‍സ്മ എന്ന ജീന്‍ തെറാപ്പി മരുന്നാണ് മുഹമ്മദിന് കുത്തിവെച്ചത് .പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. സ്മിലു മോഹന്‍ലാലിന്റെ മേല്‍നോട്ടത്തിലാണ് ചികിത്സ പുരോഗമിക്കുന്നത്.
കുറച്ചു ദിവസത്തെ നിരീക്ഷണത്തിനു ശേഷമേ ചികിത്സാ പുരോഗതി വിലയിരുത്താനാകൂവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മൂന്നു മാസത്തിനകം മരുന്നിന്റെ ഫലം മുഹമ്മദിന്റെ ശരീരത്തില്‍ പ്രകടമായിത്തുടങ്ങുമെന്നാണു പ്രതീക്ഷ. ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നുകളിലൊന്നായ സോള്‍ ജെസ്മ കഴിഞ്ഞ ദിവസമാണ് യുഎസില്‍ നിന്നെത്തിച്ചത്. മരുന്നിന്റെ ഇറക്കുമതിക്കായി ജിഎസ്ടിയും കസ്റ്റംസ് ഡ്യൂട്ടിയും അടക്കമുള്ള നികുതികള്‍ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു.
മാട്ടൂലിലെ പി കെ റഫീഖ്-പി സി മറിയുമ്മ ദമ്പതികളുടെ മകനാണ് മുഹമ്മദ്.
source https://www.sirajlive.com/the-good-trees-joined-hands-mohammad-has-started-injection-treatment-worth-18-crore.html
Post a Comment