ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന: സിബിഐ വാദം തള്ളി കോടതി

തിരുവനന്തപുരം | ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ സിബിഐക്ക് തിരിച്ചടി. ചാരക്കേസില്‍ ഗൂഢാലോചനയുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും, ഗൂഢാലോചനയെന്ന സിബിഐ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി അഭിപ്രായപ്പെട്ടു. സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ടാണ് കോടതി നിലപാട് വ്യകത്മാക്കിയത്.വിശദമായ വിലയിരുത്തലിനായി വിളിച്ചു വരുത്തിയ ജയിന്‍ കമ്മറ്റി റിപ്പോര്‍ട്ടും കേസ് ഡയറികളും പരിശോധിച്ചായിരുന്നു കോടതിയുടെ അനുമാനം.

ഗൂഢാലോചനയെന്ന സിബിഐ വാദം അംഗീകരിക്കാന്‍ കഴിയില്ല. ശാസ്ത്രജ്ഞര്‍ അടക്കമുള്ളവരെ അന്നത്തെ അന്വേഷണ സംഘം തട്ടിക്കൊണ്ട് പോയെന്ന വാദം അംഗീകരിക്കാനാവില്ല. മാലി വനിതകള്‍ നിരന്തരം ശാസ്ത്രജ്ഞരെ സന്ദര്‍ശിച്ചതിന്റെ കാരണം കണ്ടെത്തണം. എന്നാല്‍ ഈ വനിതകള്‍ ചാരവൃത്തി നടത്തിയെന്ന് പറയാനാകില്ല.

ഗൂഢാലോചന കേസിലെ നാലാം പ്രതിയായ സിബി മാത്യൂസിന് അറുപത് ദിവസത്തെ മുന്‍കൂര്‍ ജാമ്യമാണ് കോടതി അനുവദിച്ചത്.അതേ സമയം ഇപ്പോള്‍ നടക്കുന്നത് ചിലരുടെ പക പോക്കലാണെന്നു സിബി മാത്യൂസ് പ്രതികരിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരായ നീക്കത്തില്‍ സര്‍ക്കാരുകള്‍ കൈയും കെട്ടി നില്‍ക്കുന്നത് ശരിയല്ലെന്നും സിബി മാത്യൂസ് പറഞ്ഞു.

 



source https://www.sirajlive.com/isro-scam-case-cbi-dismisses-cbi-case.html

Post a Comment

Previous Post Next Post