ന്യൂഡല്‍ഹി | പോക്കോ പുതിയ ബജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ടെക്നോ പോവ 2 സ്മാര്‍ട്ട് ഫോണുകള്‍ രണ്ട് വേരിയന്റുകളിലാണ് വിപണിയില്‍ എത്തുക. 10,999 രൂപ മുതലാണ് ഫോണിന്റെ വില ആരംഭിക്കുന്നത്. നാല് ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് ആറ് ജിബി റാം, 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിങ്ങനെയാണ് ലഭിക്കുക. 7,000 എംഎഎച്ച് ബാറ്ററി, 18 ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട്, മീഡിയടെക് ഹീലിയോ ജി 85 പ്രോസസര്‍, 48 മെഗാപിക്സല്‍ ക്വാഡ് റിയര്‍ കാമറ സിസ്റ്റം എന്നിവയാണ് സ്മാര്‍ട്ട് ഫോണിന്റെ സവിശേഷതകള്‍.
നാല് ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് വരുന്ന ബേസിക് മോഡലിന് 10,999 രൂപയാണ് വില. ആറ് ജിബി റാം, 128 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള ടോപ്പ് എന്‍ഡ് മോഡലിന് 12,999 രൂപയാണ് വില വരുന്നത്. ലോഞ്ചിന്റെ ഭാഗമായി ടെക്നോ പോവ 2 ഓഫറില്‍ വാങ്ങാവുന്നതാണ്. നാല് ജിബി റാം വേരിയന്റിന് 10,499 രൂപയ്ക്കും, ആറ് ജിബി റാം വേരിയന്റിന് 12,499 രൂപയും നല്‍കിയാല്‍ മതി. ആഗസ്റ്റ് അഞ്ച് മുതല്‍ ഡാസില്‍ ബ്ലാക്ക്, പോളാര്‍ സില്‍വര്‍, എനര്‍ജി ബ്ലൂ എന്നീ മൂന്ന് കളറുകളില്‍ ടെക്നോ പോവ 2 ആമസോണില്‍ ലഭ്യമാകും.
ഈ ബജറ്റ് സ്മാര്‍ട്ട് ഫോണില്‍ 6.9 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്പ്ലേ, 90 ശതമാനം സ്‌ക്രീന്‍-ടു-ബോഡി റേഷ്യോ, ഡോട്ട് ഡ്രോപ്പ് നോച്ച്, 180 എച്ച് സെഡ് ടച്ച് സാമ്പിള്‍ റേറ്റ്, ഗെയിം സ്പേസ് 2.0, ഗെയിം വോയ്‌സ് ചേഞ്ചര്‍, സിസ്റ്റം ടര്‍ബോ 2.0 എന്നിവ ഉള്‍പ്പെടുന്നു. ഫോണിന്റെ മുന്‍വശത്തുള്ള കാമറയില്‍ 48 മെഗാപിക്സല്‍ ക്വാഡ് റിയര്‍ കാമറ സിസ്റ്റം, ഡോട്ട് ഡ്രോപ്പ് നോച്ചിനുള്ളില്‍ 8 മെഗാപിക്സല്‍ സെല്‍ഫി ഷൂട്ടര്‍, സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഫേസ് അണ്‍ലോക്ക് 2.0 സപ്പോര്‍ട്ട് തുടങ്ങിയ സംവിധാനങ്ങളും ഉണ്ട്.
source http://www.sirajlive.com/2021/08/03/491992.html
Post a Comment