രാജ്യത്ത് 24 മണിക്കൂറിനിടെ 39,070 കൊവിഡ് കേസുകള്‍; 491 മരണം

ന്യൂഡല്‍ഹി | രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത് 39,070 പുതിയ കൊവിഡ് കേസുകള്‍. 43,910 പേര്‍ രോഗമുക്തി നേടി. 491 പേര്‍ കൊവിഡ് 19 ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

4,06,822 സജീവ കേസുകളാണ് നിലവിലുളളത്.

ഇതുവരെ 3,19,34,455 പേര്‍ക്ക്രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 3,10,99,771 പേര്‍ രോഗമുക്തരായി. 4,27,862 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

50,68,10,492 ഡോസ് വാക്സിന്‍ വിതരണം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനടയില്‍ മാത്രം വിതരണം ചെയ്തത് 55,91,657 ഡോസ് വിതരണം ചെയ്തത്.



source http://www.sirajlive.com/2021/08/08/492644.html

Post a Comment

Previous Post Next Post