ഇരുപത്തിനാല് മണിക്കൂറിനിടെ 30,941 പുതിയ കേസുകള്‍; 350 മരണം

ന്യൂഡല്‍ഹി | രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 30,941 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയതതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്ത് 3,27,68,880 പേര്‍ക്ക് ഇതുവരെ കൊവിഡ് ബാധിച്ചു. 3,70,640 സജീവ കേസുകളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്.

ഇന്നലെ 350 മരണങ്ങള്‍ കൂടി രേഖപ്പെടുത്തിയതോടെ കൊവിഡ് ബാധിച്ച് മരിച്ചവര്‍ 4,38,560 ആയി. ആകെ കേസുകളുടെ 1.13 ശതമാനമാണ് സജീവ കേസുകള്‍. 97.53 ശതമാനമാണ് രോഗമുക്തി നിരക്ക്.

13,94,573 പരിശോധനകള്‍ കഴിഞ്ഞ ദിവസം നടത്തി. രാജ്യത്ത് ഇതുവരെ 52,15,41,098 സാമ്പിള്‍ പരിശോധന നടത്തി. 2.22 ശതമാനമാണ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്. പ്രതിവാര ടി പി ആര്‍ 2.51 ആണ്. കഴിഞ്ഞ 67 ദിവസമായി ഇത് മൂന്ന് ശതമാനത്തിന് താഴെയാണ്. ചൊവ്വാഴ്ച രാവിലെ വരെ 64.05 കോടി ഡോസ് വാക്‌സീന്‍ ഇതുവരെ വിതരണം നടത്തി.

ഇന്നലെ റിപ്പോര്‍ട്ട് ചെയത് 350 മരണങ്ങളില്‍ 132 മരണങ്ങളും കേരളത്തിലാണ്.



source https://www.sirajlive.com/30941-new-cases-in-24-hours-350-deaths.html

Post a Comment

أحدث أقدم