ലഖ്‌നോ | ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ അജ്ഞാത രോഗം ബാധിച്ച് 60 പേര്‍ മരിച്ചു. ഇതില്‍ 40 പേരും കുട്ടികളാണ്. 150 ഓളം കുട്ടകളെ രോഗാവസ്ഥയില്‍ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ നൂറോളം കുട്ടികളുടെ അവസ്ഥ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വിവിധ പരിശോധനകള്‍ നടത്തിയിട്ടും എന്ത് രോഗമാണെന്ന് കണ്ടെത്താന്‍ ഇതുവരെ ആയിട്ടില്ല. ഡെങ്കിപ്പനിയാണെന്നാണ് ആദ്യം സംശയിക്കപ്പെട്ടത്. എന്നാല്‍ പരിശോധനയില്‍ ഇതല്ലെന്ന് വ്യക്തമാകുകയായിരുന്നു.
പനിയും ശരീര വേദനയും അടക്കമുള്ള രോഗലക്ഷങ്ങളാണ് പ്രധാനമായുമുള്ളത്. കുട്ടികളെയാണ് രോഗം കൂടുതല്‍ ബാധിക്കുന്നതെന്ന് ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. പുതിയ രോഗവുമായി കുട്ടികള്‍ കൂടുതല്‍ ആശുപത്രിയില്‍ എത്തുന്ന സാഹചര്യത്തില്‍ ചികിത്സാ സൗകര്യം വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി.
source https://www.sirajlive.com/60-die-of-an-unknown-disease-in-firozabad-40-children-among-the-dead.html
إرسال تعليق