അള്‍ജീരിയയിലെ കാട്ടൂതീയില്‍ മരണം 38 ആയി

അള്‍ജൈഴേസ് |  വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയില്‍ ടി സി ഒസു പ്രവിശ്യയിലുണ്ടായ കാട്ടുതീയെ തുടര്‍ന്നുള്ള മരണം 38 ആയി. മരിച്ചവരില്‍ 25 പേര്‍ സൈനികരാണ്. ആയിരക്കണക്കിന് പേരെ മാറ്റിപാര്‍പ്പിച്ചു. കാട്ടുതീ മനുഷ്യ നിര്‍മ്മിതമെന്ന് അള്‍ജീരിയന്‍ സര്‍ക്കാര്‍ അറിയിച്ചു.
30 വര്‍ഷത്തിനിടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ തീപിടുത്തമാണിത്. കഴിഞ്ഞയാഴ്ച മുതലാണ് തീ പടര്‍ന്ന തുടങ്ങിയത്. അഗ്‌നിശമന സേനയും സിവില്‍ ഡിഫന്‍സ് അതോറിറ്റിയും വാളന്റിയര്‍മാരും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. രാജ്യത്തെ 14 പ്രവിശ്യകളിലായി 19 സ്ഥലങ്ങളിലാണ് തീ പൊട്ടിപുറപ്പെട്ടത്.

 

 



source http://www.sirajlive.com/2021/08/11/493084.html

Post a Comment

Previous Post Next Post