സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം | അടുത്ത 24 മണിക്കൂറില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കനത്ത മഴക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. 11 സെന്റീമീറ്റര്‍ വരെയുള്ള ശക്തമായ മഴക്കാണു സാധ്യത. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ജാഗ്രതാ മുന്നറിയിപ്പുകള്‍ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലെ പ്രളയസാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.

 



source http://www.sirajlive.com/2021/08/11/493078.html

Post a Comment

Previous Post Next Post