തിരുവനന്തപുരം | എന്‍ജിനീയറിംഗ്/ഫാര്‍മസി പ്രവേശന പരീക്ഷ (കെ ഇ എ എം-കീം) ഇന്ന് നടക്കും. രാവിലെ 10 മുതല്‍ 12.30 വരെ ഫിസിക്‌സ്, കെമിസ്ട്രി പരീക്ഷയും ഉച്ചക്ക് 2.30 മുതല്‍ അഞ്ച് വരെ കണക്ക് പരീക്ഷയുമാണ് നടക്കുക. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 418 കേന്ദ്രങ്ങളിലായി 1,12,097 പേര്‍ പരീക്ഷയെഴുതും. ദുബൈ, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷ നടക്കുക. തിരക്കൊഴിവാക്കാനായി 77 താലൂക്കുകള്‍ കേന്ദ്രീകരിച്ച് 415 പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
കൊവിഡ് ബാധിതര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും പരീക്ഷയെഴുതാന്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളിലെത്തുന്നതിനു മടങ്ങുന്നതിനുമായി കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്.
source
http://www.sirajlive.com/2021/08/05/492263.html
إرسال تعليق