ന്യൂയോര്‍ക്ക് | കൊവിഡ് മഹാമാരി ഭീഷണി ആഗോള അടിസ്ഥാനത്തില്‍ ഇപ്പോഴും കുറവില്ലാതെ തിടരുന്നു. ഇന്നലെ മാത്രം നാല് ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വേള്‍ഡോ മീറ്ററിന്റെ കണക്ക് പ്രകാരം ആകെ കേസുകള്‍ ഇരുപത്തിയൊന്ന് കോടി ഇരുപത്തിയഞ്ച് ലക്ഷം പിന്നിട്ടു. 44.43 ലക്ഷം പേര്‍ക്ക് വൈറസ് മൂലം ജീവന്‍ നഷ്ടപ്പെട്ടു.ഒരു കോടി തൊണ്ണൂറ് ലക്ഷം പേര്‍ ചികിത്സയിലുണ്ട്.
ലേകത്ത് ഏറ്റവും കൂടുതല്‍ കേസുകളുള്ള അമേരിക്കയില്‍ മൂന്ന് കോടി എണ്‍പത്തിയഞ്ച് ലക്ഷം രോഗബാധിതരാണുള്ളത്.6.45 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തരുടെ എണ്ണം മൂന്ന് കോടി പിന്നിട്ടു. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 30,948 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി ഇരുപത്തിനാല് ലക്ഷമായി ഉയര്‍ന്നു.4.34 ലക്ഷം പേര്‍ മരിച്ചു. മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ രണ്ട് കോടി രോഗബാധിതരാണുള്ളത്. 5.74 ലക്ഷം പേര്‍ മരിച്ചു.
source https://www.sirajlive.com/the-world-39-s-covid-deaths-have-surpassed-44-43-million.html
Post a Comment