കണ്ണൂര്‍ | ബ്രാഞ്ച് സ്‌മ്മേളനങ്ങളുടെ തീയ്യതി തീരുമാനിക്കുക എന്ന മുഖ്യ അജന്‍ഡയുമായി സി പി എം കണ്ണൂര്‍ ജില്ലാ നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് സെക്രട്ടേറിയറ്റും നാളെ ജില്ലാ കമ്മിറ്റിയുമാണ് ചേരുക. പോളിറ്റ്ബ്യൂറോ അംഗവും പാര്‍ട്ടി മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കും. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് പൊതുപരിപാടികളില്‍ നിന്ന് ഏറെ വിട്ടുനില്‍ക്കുന്ന കോടിയേരി ബാലകൃഷ്ണന്റെ തിരിച്ചുവരവ് കൂടിയാകും യോഗങ്ങള്‍.
പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങള്‍ അടുത്ത മാസം രണ്ടാം വാരത്തോടൊയാണ് ആരംഭിക്കുക. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ജില്ലാ സമ്മേളനങ്ങള്‍ നടക്കുക. കൊവിഡ് സാഹചര്യത്തില്‍ പ്രോട്ടോക്കോളുകള്‍ പാലിച്ചാകും യോഗങ്ങള്‍.
source https://www.sirajlive.com/cpm-kannur-district-leadership-meetings-begin-today.html
Post a Comment