പാല ബൈപ്പാസ് ഇനി മുതല്‍ കെ എം മാണി ബൈപ്പാസ്

കോട്ടയം | പാലാ ബൈപ്പാസ് റോഡിന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായിരുന്ന കെ എം മാണിയുടെ പേര് നല്‍കി സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. കെ എം മാണി ബൈപ്പാസ് റോഡ് എന്നാണ് ഇനി അറിയപ്പെടുക. 2014ലാണ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. അന്ന് മാണിയായിരുന്നു ധനമന്ത്രി. പാലായുടെ വികസനത്തില്‍ നിര്‍ണായകമായിരുന്നു 15 മീറ്റര്‍ വീതിയില്‍ നിര്‍മിച്ച ബൈപ്പാസ് റോഡ്. കെ എം മാണിയുടെ വീടിന് മുന്നിലൂടെയുള്ള റോഡിന് അദ്ദേഹം സൗജന്യമായാണ് സ്ഥലം വിട്ടുനല്‍കിയത്. പാലാ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് ബൈപ്പാസ് നിര്‍മിച്ചത്. ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ റോഡില്‍ പുലിയന്നൂര്‍ മുതര്‍ കിഴതടിയൂര്‍ വരെ നാല് കിലോമീറ്റര്‍ നീളത്തിലാണ് റോഡ്.

 

 

 



source https://www.sirajlive.com/pala-bypass-is-now-km-mani-bypass.html

Post a Comment

Previous Post Next Post