വാഷിംഗ്ടണ്‍ | ആരോടും പ്രതികാരത്തിനില്ലെന്ന താലിബാന്റെ വാക്കുകള്‍ വിശ്വാസത്തിലെടുത്ത് അവരുമായി ചര്‍ച്ചയാകാമെന്ന നിലപാടുമായി യൂറോപ്യന്‍ യൂണിയന്‍. മൗലിക അവകാശങ്ങള്‍ താലിബാന്‍ സംരക്ഷിക്കുമെന്നാണ് കരുതുന്നതെന്നും യൂറോപ്യന്‍ യൂണിയന്‍ പ്രതികരിച്ചു. അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കലിന് എല്ലാവിധ സൗകര്യവും ഉറപ്പാക്കുമെന്ന് താലിബാന്‍ ഉറപ്പ് നല്‍കിയതായി വൈറ്റ് ഹൗസ് വ്യക്തമാക്കി. ദേശീയ സുരക്ഷാ ഉഫദേഷ്ടാവ് ജാക്ക് സുള്ളിവനാണ് ഇക്കാര്യം അറിയിച്ചത്. അഫ്ഗാനെ ഏതെങ്കിലും രാജ്യത്തിനെതിരായ താവളം ആക്കി മാറ്റില്ലെന്ന് താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇത് വിശ്വാസത്തിലെടുത്താണ് യൂറോപ്യന്‍ യൂണിയനടക്കം ഇപ്പോള്‍ അവരുമായി സഹകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.
അതിനിടെ കാബൂളില്‍ നിന്ന് പുറപ്പെട്ട വിമാനത്തില്‍ നിന്ന് വീണ് നിരവധി പേര്‍ മരണപ്പെട്ടതായി അമേരിക്ക സ്ഥിരീകരിച്ചു. ഖത്തറില്‍ ലാന്‍ഡ് ചെയ്ത വിമാനത്തിന്റെ ടയറിയില്‍ ശരീര അവശിഷ്ടടങ്ങള്‍ കണ്ടെത്തി. ചരക്ക് വിമാനത്തില്‍ ജനം കൂട്ടത്തോടെ കയറുകയായിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ അമേരിക്ക തീരുമാനിച്ചു.
source https://www.sirajlive.com/the-european-union-eu-has-said-it-will-hold-talks-with-the-taliban.html
Post a Comment