സിദ്ധുവിന് തിരിച്ചടി; ഉപദേശകരെ മാറ്റാന്‍ നിര്‍ദ്ദേശം

ചണ്ഡിഗഡ് | പഞ്ചാബ് കോണ്‍ഗ്രസിലെ ഉള്‍പ്പാര്‍ട്ടി പോരില്‍ അധ്യക്ഷന്‍ നവ്‌ജോത് സിംഗ് സിദ്ധുവിന് തിരിച്ചടി. അദ്ദേഹത്തിന്റെ ഉപദേശകരായി കഴിഞ്ഞ ദിവസം നിയമിതരായ മല്‍വിന്ദര്‍ സിംഗിനേയും പ്യാരേ ലാല്‍ ഗാര്‍ഗിനേയും മാറ്റാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. പഞ്ചാബിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്താണ് സിദ്ധുവിനോട് ഉപദേശകരെ മാറ്റാന്‍ ആവശ്യപ്പെട്ടത്. ഇവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെതിരെ നിരന്തരം വിമര്‍ശനം ഉന്നയിച്ചിരുന്നു.

തന്റെ ഉപദേശകരെ നിയന്ത്രിക്കാന്‍ സിദ്ധുവിനോട് തങ്ങള്‍ പലകുറി ആവശ്യപ്പെട്ടിരുന്നു. സിദ്ധുവിന്റെ ഉപദേശകരുമായി കോണ്‍ഗ്രസിന് ഒരു ബന്ധവുമില്ല. രാജ്യ താത്പര്യത്തിനെതിരായ ഒരു പ്രതികരണങ്ങളും സ്വീകാര്യമല്ലെന്ന് ഹരീഷ് റാവത്ത് അറിയിച്ചു.

നേരത്തെ പാര്‍ട്ടിയില്‍ സിദ്ധു- അമരീന്ദര്‍ പോര് തുടരുന്നതിനിടെ അടുത്ത തിരഞ്ഞെടുപ്പില്‍ അമരീന്ദറിന്റെ നേതൃത്ത്വത്തില്‍ തന്നെയാണ് നേരിടുകയെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സിദ്ധു പക്ഷത്തെ മന്ത്രിമാരടക്കം അമരീന്ദറിനെതിരെ രംഗത്തെത്തിയരുന്നു.

സിദ്ധു വ്യത്യസ്തമായ പശ്ചാത്തലത്തില്‍ നിന്നും വരുന്ന ആളാണ്. അദ്ദേഹത്തെ പി സി സി പ്രസിഡന്റാക്കിയത് ഭാവി മുന്നില്‍ കണ്ട് കൂടിയാണെന്ന് ഹരീഷ് റാവത്ത് നേരത്തേ അറിയിച്ചിരുന്നു.



source https://www.sirajlive.com/sidhu-suffers-setback-suggestion-to-change-advisors.html

Post a Comment

أحدث أقدم