ഷവോമി എംഐ നോട്ട്ബുക്ക് ലാപ്‌ടോപ്പുകള്‍ ഇനി ഇന്ത്യന്‍ വിപണിയിലും

ന്യൂഡല്‍ഹി| ഷവോമി ഇന്ത്യന്‍ ലാപ്‌ടോപ്പ് വിപണിയിലേക്ക് പുതിയ രണ്ട് ഡിവൈസുകള്‍ കൂടി അവതരിപ്പിച്ചതായി കമ്പനി അറിയിച്ചു. എംഐ നോട്ട് ബുക്ക് സീരിസിലെ ഈ ലാപ്‌ടോപ്പുകള്‍ എംഐയുടെ സ്മാര്‍ട്ടര്‍ ലിവിങ് 2022 ഇവന്റില്‍ വെച്ചാണ് ലോഞ്ച് ചെയ്തത്. എംഐ നോട്ട്ബുക്ക് അള്‍ട്ര, എംഐ നോട്ട്ബുക്ക് പ്രോ എന്നീ ലാപ്‌ടോപ്പുകളാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. ഇന്റല്‍ ഐറിസ് എക്‌സ് ഇ ഗ്രാഫിക്‌സ് ഉള്ള പതിനൊന്നാമത് ജനറേഷന്‍ ഇന്റല്‍ കോര്‍ പ്രോസസ്സറുകളാണ് ലാപ്‌ടോപ്പുകള്‍ക്ക് കരുത്ത് നല്‍കുന്നത്. 15.6 ഇഞ്ചാണ് എംഐ നോട്ട്ബുക്ക് അള്‍ട്രയുടെ സ്‌ക്രീന്‍ വലിപ്പം, എംഐ നോട്ട്ബുക്ക് പ്രോയ്ക്ക് 14 ഇഞ്ച് വലിപ്പവുമാണുള്ളത്.

എംഐ നോട്ട്ബുക്ക് അള്‍ട്രയുടെ വില ആരംഭിക്കുന്നത് 59,999 രൂപ മുതലാണ്. കോര്‍ ഐ5 പ്രോസസ്സര്‍, 8 ജിബി റാം എന്നിവയുള്ള മോഡലിനാണ് ഈ വില. കോര്‍ ഐ5 പ്രോസസ്സര്‍, 16ജിബി റാം എന്നിവയുള്ള മോഡലിന് 63,999 രൂപയും 16 ജിബി റാം, ഇന്റല്‍ കോര്‍ ഐ7 പ്രോസസര്‍ എന്നിവയുള്ള മോഡലിന് 76,999 രൂപയുമാണ് വില വരുന്നത്.

എംഐ നോട്ട്ബുക്ക് പ്രോയുടെ വില ആരംഭിക്കുന്നത് 56,999 രൂപ മുതലാണ്. 8 ജിബി റാം, ഒരു ഇന്റല്‍ കോര്‍ ഐ5 പ്രോസസര്‍ എന്നിവയുള്ള മോഡലിനാണ് ഈ വില. കോര്‍ ഐ5 + 16ജിബി റാം മോഡലിന് 59,999 രൂപയാണ് വില. ഈ ലാപ്‌ടോപ്പിന്റെ ടോപ്പ്-എന്‍ഡ് മോഡലില്‍ കോര്‍ ഐ7 പ്രോസസര്‍, 16ജിബി റാം എന്നിവയാണുള്ളത്. ഈ ഡിവൈസിന്റെ വില 72,999 രൂപയാണ്. ഈ ലാപ്‌ടോപ്പുകള്‍ മിസ്റ്റര്‍ ഡോട്ട്ബുക്ക് പ്രോസ്, എംഐ.കോം, ആമസോണ്‍, എംഐ ഹോം സ്റ്റോറുകള്‍ എന്നിവയിലൂടെ ഓഗസ്റ്റ് 31 മുതല്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തും. കൂടാതെ റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും ലാപ്‌ടോപ്പുകള്‍ ലഭ്യമാകും.

എംഐ നോട്ട്ബുക്ക് അള്‍ട്രയില്‍ 15.6 ഇഞ്ച് 3,200എക്‌സ്2,000 പിക്‌സല്‍ എംഐ-ട്രൂലൈഫ്+ ഡിസ്‌പ്ലേയാണുള്ളത്. 16:10 അസ്പാക്ട് റേഷ്യോ, 90 ഹെര്‍ട്‌സ് റിഫ്രഷ് നിരക്ക്, 300 നൈറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്, 100 ശതമാനം എസ്ആര്‍ജിബി കവറേജ്, ടിയുവി റെയ്ന്‍ലാന്‍ഡ് ലോ ബ്ലൂ ലൈറ്റ് സര്‍ട്ടിഫിക്കേഷന്‍, 89 ശതമാനം സ്‌ക്രീന്‍, ബോഡി റേഷ്യോ എന്നിവയുള്ള ഡിസ്‌പ്ലെയാണ് ഇത്. ഡിസ്‌പ്ലെയ്ക്ക് മുകളില്‍ ഒരു എച്ച്ഡി വെബ്കാമും ഉണ്ട്. ഡിടിഎസ് ഓഡിയോ പ്രോസസിങ് ഉള്ള രണ്ട് 2ഡബ്ല്യു സ്പീക്കറുകളാണ് ഡിവൈസിലെ ഓഡിയോ കൈകാര്യം ചെയ്യുന്നത്. പവര്‍ ബട്ടണില്‍ തന്നെ ഫിംഗര്‍പ്രിന്റ് സ്‌കാനറും നല്‍കിയിട്ടുണ്ട്.

ലാപ്‌ടോപ്പില്‍ കണക്റ്റിവിറ്റി ഓപ്ഷനുകളായി വൈഫൈ 6, ബ്ലൂടൂത്ത് വി 5.1, തണ്ടര്‍ബോള്‍ട്ട് 4 പോര്‍ട്ട്, എച്ച്ഡിഎംഐ പോര്‍ട്ട്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട്, രണ്ട് യുഎസ്ബി ടൈപ്പ്-എ പോര്‍ട്ടുകള്‍, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവ നല്‍കിയിട്ടുണ്ട്. എംഐ നോട്ട്ബുക്ക് അള്‍ട്രയില്‍ 70ഡബ്ല്യുഎച്ച്ആര്‍ ബാറ്ററിയാണ് ഉള്ളത്. 12 മണിക്കൂര്‍ വരെ ബാറ്ററി ബാക്ക് അപ്പ് നല്‍കാന്‍ ഇതിന് സാധിക്കുന്നു. 65ഡബ്ല്യു ചാര്‍ജര്‍ ഉപയോഗിച്ച് യുഎസ്ബി ടൈപ്പ്-സി ചാര്‍ജിങും ഇത് സപ്പോര്‍ട്ട് ചെയ്യുന്നു.

എംഐ നോട്ട്ബുക്ക് പ്രോയില്‍ 14 ഇഞ്ച് 2.5 കെ ഡിസ്‌പ്ലേയാണ് ഉള്ളത്. 16:10 അസ്പാക്ട് റേഷ്യോ, 300 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്, 100 ശതമാനം എസ്ആര്‍ജിബി കവറേജ്, ടിയുവി റെയ്ന്‍ലാന്‍ഡ് ലോ ബ്ലൂ ലൈറ്റ് സര്‍ട്ടിഫിക്കേഷന്‍, ഡിസി ഡിമ്മിങ് എന്നിവയുള്ള ഡിസ്‌പ്ലെയാണ് ഇത്. ഐറിസ് എക്‌സ് ഇ ഗ്രാഫിക്‌സുള്ള പതിനൊന്നാമത് ജനറേഷന്‍ ഇന്റല്‍ കോര്‍ ഐ7 പ്രോസസറാണ് ഈ ഡിവൈസിന് കരുത്ത് നല്‍കുന്നത്. 16 ജിബി റാം, 512 ജിബി എസ്എസ്ഡി സ്റ്റോറേജ് എന്നിവ ഈ ഡിവൈസിലുണ്ട്. എംഐ നോട്ട്ബുക്ക് പ്രോയില്‍ എംഐ നോട്ട്ബുക്ക് അള്‍ട്രയുടെ അതേ കണക്റ്റിവിറ്റി ഓപ്ഷനുകളും ഓഡിയോ ഫീച്ചറുകളും ഉണ്ട്. 56ഡബ്ല്യുഎച്ച്ആര്‍ ബാറ്ററിയാണ് ഡിവൈസില്‍ ഉള്ളത്. ഇത് 11 മണിക്കൂര്‍ ബാറ്ററി ലൈഫ് നല്‍കുന്നു.

 



source https://www.sirajlive.com/shawmi-mi-notebook-laptops-are-now-available-in-the-indian-market.html

Post a Comment

أحدث أقدم