ന്യൂഡല്‍ഹി | കൊവിഡ് രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ബാധിച്ചതായും എന്നാല്‍ ഇത് താത്കാലികമാണെന്നും രാഷ്ട്രപ്രതി രാംനാഥ് കോവിന്ദ്. 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാകണം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍. സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ രാജ്യത്തിന് വേണ്ടി പോരാടിയവരെ മറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഒളിമ്പിക് ജേതാക്കളെ അഭിനന്ദിച്ച രാഷ്ട്രപതി, ടോക്യോ ഒളിമ്പിക്‌സില്‍ രാജ്യത്തിന്റെ കീര്‍ത്തി ഉയര്‍ത്തിയ പ്രകടനം ഇവര്‍ നടത്തിയതായും അദ്ദേഹം പറഞ്ഞു. രാജ്യത്ത് 50 കോടി പേര്‍ക്ക് കൊവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാനായത് നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
source https://www.sirajlive.com/2021/08/14/493559.html
إرسال تعليق