
നഗരത്തില്‍ ബൈക്കുകള്‍ മോഷണം പോവുന്നത് അടുത്തിടെയായി പതിവായിരുന്നു. ഇതേ തുടര്‍ന്ന് മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ സുദര്‍ശന്‍ കര്‍ശന വാഹന പരിശോധനക്ക് നിര്‍ദേശം നല്‍കിയിരുന്നു.
രാത്രി കാലങ്ങളില്‍ കറങ്ങി നടക്കുന്ന പ്രതികള്‍ വീടുകളിലും പാര്‍ക്കിംഗ് സ്ഥലങ്ങളിലും മറ്റും നിര്‍ത്തിയിടുന്ന വില കൂടിയ ന്യൂജന്‍ ബൈക്കുകള്‍ മോഷണം നടത്തുകയാണ് ചെയ്തിരുന്നത്. വാഹനത്തിന്റെ ഹാന്‍ഡ് ലോക്ക് തകര്‍ത്ത് വയര്‍ ഷോട്ടാക്കിയാണ് വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നത്. വാഹനത്തിന്റെ നമ്പര്‍ മാറ്റാതെ ദിവസങ്ങളോളം ഉപയോഗിച്ച് ഉപേക്ഷിക്കുകയും പിന്നീട് മറ്റൊരു ബൈക്ക് മോഷ്ടിക്കുകയും ഉപയോഗിക്കുകയും ചെയ്യുകയാണ് ഇവരുടെ രീതി.
source http://www.sirajlive.com/2021/08/02/491811.html
إرسال تعليق