തിരുവനന്തപുരം | കെട്ടടങ്ങാത്ത തര്‍ക്കങ്ങള്‍ക്കിടയില്‍കേരളത്തിലെ ഡി സി സി അധ്യക്ഷന്‍മാരെ ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രഖ്യാപിച്ചേക്കും. കഴിഞ്ഞ ദിവസം സംസ്ഥാന നേതൃത്വം നല്‍കിയ ലിസ്റ്റ് പരിശോധിച്ചാണ് പ്രഖ്യാപനം നടത്തുക. നേതൃത്വത്തിന്റെ തീരുാനം വരാന്‍ മണിക്കൂറുകള്‍ മാത്രമിരിക്കെ ഹൈക്കമാന്‍ഡിന് മുമ്പിലേക്ക് കേരളത്തില്‍ നിന്ന് പരാതികള്‍ പ്രവഹിക്കുകയാണ്.
എ, ഐ ഗ്രൂപ്പ് നേതൃത്വത്തെ ഒതുക്കി, ദളിത് പ്രാതിനിധ്യമില്ല, കെ സി വേണുഗോപാലും കെ സുധാകരനും ലിസ്റ്റ് ഹൈജാക്ക് ചെയ്തു, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ വാക്കുകള്‍ കേട്ടില്ല, മുതിര്‍ന്ന നേതാവായ എ കെ ആന്റണിയോട് അഭിപ്രായം തേടിയില്ല, യാക്കോബായ പ്രതിനിധ്യമില്ല, വനിതാ പ്രാതിനിധ്യമില്ല തുടങ്ങി നിരവധി പരാതികളാണ് ഹൈക്കമാന്‍ഡിന് ലഭിക്കുന്നത്. ഇപ്പോള്‍ ലിസ്റ്റില്‍ ഇടംപിടിച്ചവര്‍ക്കെതിരെ വ്യക്തിപരമായ ആരോപണങ്ങളും പരാതികളായി എത്തിയിട്ടുണ്ട്. ഇത്തരം പരാതികള്‍ നിലിനല്‍ക്കെയാണ് രണ്ട് മാസമായി തുടരുന്ന ചര്‍ച്ചകള്‍ക്ക് അവസാനമെന്നോണം സോണിയ പുതിയ ലിസ്റ്റ് പഖ്യാപിക്കുക.
അതിനിടെ തിരുവനന്തപുരം ഡി സി സി അധ്യക്ഷ സ്ഥാനത്തേക്ക് അവസാനം ലിസ്റ്റില്‍ ഇടംപിടിച്ച മുതിര്‍ന്ന നേതാവ് പാലോട് രവിക്കെതിരെ വ്യാപകമായി പോസ്റ്ററുകള്‍ ഉയര്‍ന്നു. സിസി ഓഫിസിനു മുന്നിലാണ് പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. പാലോട് രവി ആര്‍ എസ് എസ്- ബി ജെ പി അനുഭാവിയാണെന്നാണ് പോസ്റ്ററില്‍ പറയുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഔദ്യാഗിക സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു. കോണ്‍ഗ്രസിനെ നയിക്കുന്നത് അമിത് ഷായാണോ എന്നെല്ലാമാണ് പോസ്റ്ററിലുള്ളത്.
നേരത്തെ പാലോട് രവിക്കെതിരെ നെടുമങ്ങാട് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന പി എസ് പ്രശാന്ത് പരസ്യമായി രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മത്സരിച്ച തന്നെ തോല്‍പ്പിക്കാന്‍ പാലോട് രവി ശ്രമിച്ചെന്ന് കെ പി സി സി അന്വേഷണ സമിതിക്ക് മുമ്പാകെയും അദ്ദേഹം പറഞ്ഞിരുന്നു.തന്നെ തോല്‍പ്പിക്കാന്‍ പാലോട് രവി രഹസ്യയോഗം ചേര്‍ന്നെന്നാണ് പ്രശാന്തിന്റെ ആരോപണം. ഇക്കാര്യം അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിലുമുണ്ടെന്നാണ് വിവരം.
source https://www.sirajlive.com/complaints-flow-before-high-command-poster-against-palode-ravi.html
إرسال تعليق