തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ, വര്‍ഗീയ പരാമര്‍ശവുമായി കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം പി. മുഖ്യമന്ത്രി നവോത്ഥാന നായകനെന്നാണ് പറയുന്നത്. അങ്ങനെയങ്കില്‍ അദ്ദേഹം മകളെ പട്ടിക ജാതിക്കാരന് കെട്ടിച്ച് കൊടുക്കണമായിയരുന്നു. അതാണ് നവോത്ഥാനം. പാര്‍ട്ടിയില്‍ എത്രയോ നല്ല പട്ടിക ജാതിക്കാരനായ ചെറുപ്പക്കാരുണ്ട്. മുഖ്യമന്ത്രിയുടെ നവോത്ഥാന പ്രസംഗം തട്ടിപ്പാണെന്നും കൊടക്കുന്നില്‍ പറഞ്ഞു. അയ്യങ്കാളി ജയന്തി ദിനവുമായി ബന്ധപ്പെട്ട് ദളിത് സംഘടനകളുടെ ധര്‍ണയില്‍ പ്രസംഗിക്കുകയായിരുന്നു. കെ മുരളീധര്‍ എ പിയും കോണ്‍ഗ്രസിന്റെ ജില്ലാ നേതാക്കളും പങ്കെടുത്ത യോഗത്തിലാണ് കൊടിക്കുന്നിലിന്റെ വിവാദ പരാമര്‍ശം.
പട്ടിക ജാതിക്കാരനായ ഒരു മന്ത്രിക്ക നല്ല വകുപ്പ് നല്‍കിയില്ല. ഒരു കാര്യവുമില്ലാത്ത ദേവസ്വമാണ് നല്‍കിയത്. മന്ത്രമല്ല പട്ടികജാതിക്കാരനായ മന്ത്രിയെ നിരീക്ഷിക്കാന്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ ഒരാളെ മുഖ്യമന്ത്രി നിര്‍ത്തിയിട്ടുണ്ട്. പട്ടിക ജാതിക്കാരോട് ഒരു നീതിയും സര്‍ക്കാര്‍ കാണിക്കുന്നില്ല.
source https://www.sirajlive.com/the-chief-minister-should-have-tied-up-his-daughter-to-a-scheduled-caste-kodikunnil-suresh-with-controversial-reference.html
إرسال تعليق