പി എസ് സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം | പി എസ് സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന് നിയമസഭയെ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വര്‍ഷമാണ് സാധാരണ റാങ്ക് ലിസ്റ്റിന്റെ കാലാവധി. പുതിയ പട്ടിക വന്നില്ലെങ്കില്‍ മൂന്ന് വര്‍ഷം വരെയുണ്ടാകും. ഈ വരുന്ന ബുധനാഴ്ച കാലാവധി അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധി മൂന്ന് വര്‍ഷമായതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പട്ടികയുടെ കാലാവധി മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ നീട്ടുക സാധാരണ സാഹചര്യത്തില്‍ സാധ്യമല്ല. അതിന് നിയമന നിരോധനം നടപ്പിലാവുക, ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുക തുടങ്ങിയ അസാധാരണ സാഹചര്യങ്ങളുണ്ടാകണം.

ലഭ്യമായ എല്ലാ ഒഴിവും നികത്തണമെന്ന് തന്നെയാണ് സര്‍ക്കാര്‍ നയം. മാറ്റിവച്ച പി എസ് സി പരീക്ഷകളും അഭിമുഖങ്ങളും കൊവിഡ് രോഗം കുറഞ്ഞാല്‍ നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.



source http://www.sirajlive.com/2021/08/02/491834.html

Post a Comment

Previous Post Next Post