എയര്‍ ഇന്ത്യയുടെ കൊച്ചി – ലണ്ടന്‍ നേരിട്ടുള്ള സര്‍വീസുകള്‍ക്ക് ഇന്ന് തുടക്കം

കൊച്ചി | എയര്‍ ഇന്ത്യയുടെ കൊച്ചി – ലണ്ടന്‍ നേരിട്ടുള്ള സര്‍വീസുകള്‍ക്ക് ഞായറാഴ്ച തുടക്കമാകും. ആഴ്ചയില്‍ മൂന്ന് ദിവസമായിരിക്കും വിമാന സര്‍വ്വീസ്. ഇതോടെ യൂറോപ്പിലേക്ക് നേരിട്ട് വിമാന സര്‍വ്വീസുള്ള സംസ്ഥാനത്തെ ഏക എയര്‍പോര്‍ട്ടായി കൊച്ചി മാറും.

ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലാണ് കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് വിമാന സര്‍വ്വീസ് ഉണ്ടായിരിക്കുക. ഏകദേശം 10 മണിക്കൂറാണ് യാത്രാദൈര്‍ഘ്യം. യു.കെ. ഈ മാസം ആദ്യം ഇന്ത്യയെ റെഡ്‌ലിസ്റ്റിലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ആമ്പര്‍ ലിസ്റ്റിലേക്ക് മാറ്റിയതോടെയാണ് നേരിട്ടുള്ള സര്‍വീസുകള്‍ക്ക് വഴിയൊരുങ്ങിയത്.

കൊച്ചി എയര്‍പോര്‍ട്ട് അതോറിറ്റിയുടെയും കേരള സര്‍ക്കാരിന്റെയും ശ്രമഫലമായാണ് യൂറോപ്പിലേക്ക് നേരിട്ട് വിമാന സര്‍വ്വീസ് സാധ്യമാകുന്നത്.



source https://www.sirajlive.com/air-india-39-s-kochi-london-direct-service-starts-today.html

Post a Comment

Previous Post Next Post