ഓണസദ്യയുണ്ട് ധോണിയും കുടുംബവും; സിവയുടെ ചിത്രം വൈറല്‍

ദുബൈ | മലയാളികളുടെ ദേശീയഉത്സവമായ ഓണം ആഘോഷിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം എസ് ധോണിയും കുടുംബവും. ധോണിയുടെ മകള്‍ സിവ സദ്യ ഉണ്ണുന്ന ചിത്രം സിവയുടെ ഇന്‍സ്റ്റഗ്രാം ഫാന്‍ പേജില്‍ പങ്കുവെച്ചു. നിരവധി പേരാണ് ചിത്രത്തിന് ലെെക്കും കമന്റും നൽകുന്നത്.

ഐപിഎല്‍ മത്സരങ്ങള്‍ക്കായി ദുബൈയില്‍ എത്തിയാണ് ധോണിയും കുടുംബവും. 22 വിഭവങ്ങള്‍ അടങ്ങിയ ഓണസദ്യയാണ് ധോണിയും കുടുംബവും ഒരുക്കിയത്. സിവ സദ്യ ഉണ്ണുന്നതിന്റെ ചിത്രം സാക്ഷിയും ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്.

നേരത്തെ മലയാളം പാട്ടുകള്‍ ആലപിച്ചും സിവ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. സിവയെ പരിപാലിക്കുന്ന ഷീല ആന്റിയാണ് അവളെ മലയാളം പഠിപ്പിച്ചതെന്ന് സാക്ഷി ധോണി വെളിപ്പെടുത്തിയിരുന്നു.

 



source https://www.sirajlive.com/dhoni-and-family-on-onam-siva-39-s-picture-goes-viral.html

Post a Comment

Previous Post Next Post