
മുസ്‌ലിം ജമാഅത്തും മർകസും ഈ രംഗത്ത് കൂടുതൽ സഹകാരികളെ തേടുകയാണെന്ന് കാന്തപുരം പറഞ്ഞു. പുത്തുമലയിലെ ഹർഷം പദ്ധതിയിലേക്ക് മർകസ് നൽകാമെന്നേറ്റ കുടിവെളള പദ്ധതി പൂർത്തിയായി. കേരള മുസ്‌ലിം ജമാഅത്ത് പുത്തുമലയിൽ മാത്രം 13 വീടുകൾ നിർമിക്കുന്നു. അതിൽ ഹർഷം പദ്ധതിയിൽ ആദ്യം പൂർത്തിയായത് മുസ്‌ലിം ജമാഅത്തിൻ്റെ വീടുകളാണ്. ജീവകാരുണ്യപ്രവർത്തനങ്ങളിൽ എല്ലാവരുടെയും സഹകരണം ഞങ്ങൾ പ്രതീക്ഷിക്കുന്നു: കാന്തപുരം പറഞ്ഞു.
കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി, കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി, സമസ്ത കേന്ദ്ര മുശാവറ അംഗം പി ഹസൻ മൗലവി ബാഖവി, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡൻ്റ് കെ ഒ അഹ്‌മദ് കുട്ടി ബാഖവി, ജനറൽ സെക്രട്ടറി എസ് ശറഫുദ്ദിൻ പ്രസംഗിച്ചു.
source http://www.sirajlive.com/2021/08/11/493110.html
إرسال تعليق