ചെര്‍പ്പുളശ്ശേരി ഹിന്ദുസ്ഥാന്‍ ബേങ്ക് തട്ടിപ്പ്; ആര്‍ എസ് എസ് മുന്‍ നേതാവ് അറസ്റ്റില്‍

ചെര്‍പ്പുളശ്ശേരി | ചെര്‍പ്പുളശ്ശേരി ഹിന്ദുസ്ഥാന്‍ ബേങ്ക് തട്ടിപ്പ് കേസില്‍ ആര്‍ എസ് എസ് മുന്‍ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എച്ച് ഡി ബി നിധി ലിമിറ്റഡ് ചെയര്‍മാന്‍ സുരേഷ് കൃഷ്ണയെയാണ് അറസ്റ്റ് ചെയ്തത്. നിക്ഷേപം വാങ്ങി കബളിപ്പിച്ചുവെന്ന് ആര്‍ എസ് എ സ്-ബി ജെ പി പ്രവര്‍ത്തകരായ ഏഴുപേര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

2020 ഫെബ്രുവരിയിലാണ് ബേങ്ക് തുടങ്ങിയത്. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ കോടികള്‍ സമാഹരിച്ച ബേങ്ക് പിന്നീട് അടച്ചുപൂട്ടുകയായിരുന്നു. തുടര്‍ന്ന് ഇടപാടുകാര്‍ നിക്ഷേപം തിരികെ ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ അധികൃതര്‍ തയാറായില്ല. ഇതിനു പുറമെ സ്ഥാപനത്തിനുവേണ്ടി വാങ്ങിയ വാഹനങ്ങള്‍ സുരേഷ് കൃഷ്ണ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്തുവെന്നും പരാതിയുണ്ട്.



source http://www.sirajlive.com/2021/08/11/493112.html

Post a Comment

أحدث أقدم