അഗര്‍ത്തല | ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന് നേരെ വധശ്രമം. വ്യാഴാഴ്ച വൈകീട്ട് ശ്യാമപ്രസാദ് മുഖര്‍ജി ലെയ്‌നിലെ ഔദ്യോഗിക വസതിക്കു സമീപമാണ്‌സംഭവം. സായാഹ്ന സവാരിക്കിറങ്ങിയപ്പോള്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ വലയത്തിലേക്ക് അക്രമികള്‍ കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. ബിപ്ലബ് കുമാര്‍ ഓടിമാറിയതിനാല്‍ അപകടമുണ്ടായില്ല. അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്കു പരുക്കേറ്റു.
സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കെര്‍ചൗമുഹാനി പ്രദേശത്തുനിന്നാണു പ്രതികളെ അറസ്റ്റ് ചെയ്തത്. വാഹനവും പിടിച്ചെടുത്തു. ആക്രമണത്തിന്റെ ഉദ്ദേശം വ്യക്തമല്ലെന്നാണു പോലീസ് പറയുന്നത്. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്
source
http://www.sirajlive.com/2021/08/08/492624.html
Post a Comment