യു പിയില്‍ മാധ്യമപ്രവര്‍ത്തകനും ബന്ധുക്കള്‍ക്കും നേരെ ആക്രമണം; നാല് പേര്‍ അറസ്റ്റില്‍

ലക്‌നോ |ഉത്തര്‍പ്രദേശിലെ മഥുരയില്‍
 മാധ്യമപ്രവര്‍ത്തകനും ബന്ധുക്കള്‍ക്കും നേരെ ആക്രമണം. മഥുരയിലെ സോങ്ക് റോഡിലാണ് സംഭവം. ഒരു ദേശീയ മാധ്യമത്തിലെ മാധ്യമപ്രവര്‍ത്തകന്‍ അനില്‍ അഗര്‍വാള്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ആക്രമണത്തില്‍ പരുക്കേറ്റ ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.



source http://www.sirajlive.com/2021/08/08/492620.html

Post a Comment

Previous Post Next Post