മാസ്റ്റര്‍ പ്ലാന്‍: തൃശൂര്‍ കോര്‍പറേഷന്‍ യോഗത്തില്‍ കൂട്ടയടി; ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് മേയര്‍

തൃശൂര്‍ |  തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കൂട്ടയടി. മാസ്റ്റര്‍ പ്ലാന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം മേയറുടെ ചേംബര്‍ കയ്യേറി. അജന്‍ഡകള്‍ കീറിയെറിയുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. കൗണ്‍സിലില്‍ കോണ്‍ഗ്രസും ബിജെപിയും പ്രതിപക്ഷമാണ്.

പ്രതിപക്ഷം ആക്രമിച്ചെന്നും തള്ളിയിടാന്‍ ശ്രമിച്ചെന്നും മേയര്‍ എം കെ വര്‍ഗീസ് ആരോപിച്ചു.പ്രതിപക്ഷം ആവശ്യപ്പെട്ടപ്രകാരം വിളിച്ച യോഗം അവര്‍ തന്നെ അലങ്കോലമാക്കിയെന്ന് മേയര്‍ പ്രതികരിച്ചു. ഉപദ്രവിക്കുന്നഘട്ടം വന്നപ്പോള്‍ ഓടി രക്ഷപെട്ട് കാബിനുള്ളില്‍ അഭയം തേടുകയായിരുന്നുവെന്നും മേയര്‍ എം കെ വര്‍ഗീസ് പറഞ്ഞു

 



source https://www.sirajlive.com/master-plan-massacre-at-thrissur-corporation-meeting-the-mayor-said-he-ran-away.html

Post a Comment

أحدث أقدم