അവിവാഹിതരായ ഇണകള്‍ക്ക് പ്രവേശനം നിഷേധിച്ച് പാര്‍ക്ക്

ഹൈദരാബാദ്| വിവാഹിതരല്ലാത്ത പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രവേശനം നിഷേധിച്ച് പാർക്കിൽ ബോര്‍ഡ് സ്ഥാപിച്ചതിനെ ചൊല്ലി വിവാദം. പ്രഭാത സവാരിക്കാരുടെ ഇഷ്ടസ്ഥലമായ ഹൈദരാബാദിലെ ഇന്ദിര പാര്‍ക്കാണ് വിവാദത്തിലായത്. പൊതുസ്ഥലത്ത് പരസ്യമായി മാന്യമല്ലാത്ത പ്രവൃത്തികള്‍ നടക്കുന്നുവെന്ന് ആരോപിച്ച് നിരവധി കുടുംബങ്ങള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും പാർക്ക് അധികൃതർ പറഞ്ഞു.

നടപടി ഭരണഘടനാ വിരുദ്ധവും അനാവശ്യവുമെന്നാണ് വിമര്‍ശനം. സദാചാര പൊലീസിങ്ങാണിതെന്ന് ആരോപിച്ച് ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

വിമര്‍ശനം ശക്തമായതോടെ ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ ബോര്‍ഡ് മാറ്റാന്‍ നിര്‍ബന്ധിതരായി. സംഭവത്തില്‍ അധികൃതര്‍ ഖേദപ്രകടനവും നടത്തി.

 



source https://www.sirajlive.com/park-denying-entry-to-unmarried-spouses.html

Post a Comment

أحدث أقدم