നഗരസഭാ കൗണ്‍സിലറുടെ ഭര്‍ത്താവ് മരിച്ച നിലയില്‍

കോട്ടയം | കോട്ടയം നഗരസഭാ കൗണ്‍സിലറുടെ ഭര്‍ത്താവ് മരിച്ച നിലയില്‍. കൗണ്‍സിലര്‍ സിന്‍സി പാറയിലിന്റെ ഭര്‍ത്താവ് ജോവാനിയാണ് മരിച്ചത്. കോട്ടയം പുത്തനങ്ങാടി തൂമ്പില്‍ പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ മാതാവ് മരിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇയാള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മാതാവിന്റെ സംസ്‌കാരം ഇന്ന് നടക്കാനിരിക്കെയാണ് ജോവാനിയുടെ മരണം.



source http://www.sirajlive.com/2021/08/11/493114.html

Post a Comment

أحدث أقدم