വയനാട് | മദ്യലഹരിയില്‍ ബന്ധുക്കള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് വെട്ടേറ്റയാള്‍ മരിച്ചു. വയനാട് കേണിച്ചിറ പരപ്പനങ്ങാടി കവളമാക്കല്‍ സജി (50) ആണ് കൊല്ലപ്പെട്ടത്. തിരുവോണദിവസം രാത്രി ബന്ധുവും ഓട്ടോ ഡ്രൈവറുമായ അഭിലാഷ് (33) സജിയെ വെട്ടിപരുക്കേൽപ്പിക്കുകയായിരുന്നു. കൈക്ക് ഗുരുതരമായി പരിക്കേറ്റ സജിയെ ആദ്യം ബത്തേരി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചുവെങ്കിലും പുലര്‍ച്ചയോടെ മരിച്ചു.
വൈകുന്നേരം ആറരയോടെ ഒരുമിച്ച് മദ്യപിച്ച ഇരുവരും വഴക്കിട്ടിരുന്നു. രാത്രി വീടിന് സമീപത്തെത്തി റോഡില്‍ വെച്ച് വീണ്ടും വഴക്കിടുകയും, സജിയുടെ കൈക്ക് അഭിലാഷ് വെട്ടുകയുമായിരുന്നു എന്നാണ് വിവരം. അഭിലാഷ് ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.
source https://www.sirajlive.com/dispute-between-relatives-over-alcohol-the-victim-died.html
Post a Comment