ആലപ്പുഴയിൽ സ്കൂട്ടർ പോസ്റ്റിലിടിച്ച് മൂന്ന് മരണം

ചെങ്ങന്നൂർ | ആലപ്പുഴ ജില്ലയില്‍ വെണ്‍മണിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് യുവാക്കൾ മരിച്ചു. മാവേലിക്കര സ്വദേശി ഗോപന്‍, മാമ്പ്ര സ്വദേശി ബാലു, ചെറിയനാട് സ്വദേശി അനീഷ് എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി ഒമ്പതരയോടെ ഓണാഘോഷം കഴിഞ്ഞ് മടങ്ങവെ വെൺമണിക്ക് സമീപം ആഞ്ഞിലിച്ചോട് വെച്ചായിരുന്നു അപകടം. സുഹൃത്തുക്കാളായ മൂവരും സഞ്ചരിച്ച സ്കൂട്ടർ വളവിൽവെച്ച് തെന്നിമാറി ഇലക്ട്രിക്ക് പോസ്റ്റിലിടിക്കുകയായിരുന്നു. വാഹനമോടിച്ചിരുന്ന ഗോപൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ബാലുവിനെയും അനീഷിനെയും നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിക്കുകയായിരുന്നു.



source https://www.sirajlive.com/three-killed-in-alappuzha-scooter-collision.html

Post a Comment

Previous Post Next Post