നിയമസഭക്ക് പുറത്ത് മനുഷ്യ മതില്‍ തീര്‍ത്ത് പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം | മുഖ്യമന്ത്രിക്കെതിരായ ഡോളര്‍ കടത്ത് ആരോപണത്തില്‍ പ്രതിപക്ഷ പ്രതിഷേധം നിയമസഭക്ക് പുറത്തേക്കും വ്യാപിപ്പിച്ചു. സഭ ബഹിഷ്‌കരിച്ച് നിയസഭാ കവാടത്തിനു പുറത്ത് മനുഷ്യ മതില്‍ തീര്‍ത്താണ് പ്രതിപക്ഷ പ്രതിഷേധിച്ചത്. മുഖ്യമന്ത്രിക്കെതിരെ ഡോളര്‍ കടത്ത് ആരോപണം ഉയര്‍ത്തി തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിപക്ഷം നിയസഭ ബഹിഷ്‌കരിക്കുന്നത്.

സര്‍ക്കാറിനെതിരെ അഴിമതിവിരുദ്ധമതില്‍ തീര്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഇല്ലാത്ത നീതിയാണ് പിണറായി ആവശ്യപ്പെടുന്നത്. ഉമ്മന്‍ ചാണ്ടിക്കെതിരെ എടുത്ത കേസ് പിണറായിക്കു സ്വയം മുഖത്തടിയായെന്നും സതീശന്‍ പറഞ്ഞു.വെള്ളിയാഴ്ചയും ചോദ്യോത്തരവേളയില്‍തന്നെ പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു.



source http://www.sirajlive.com/2021/08/13/493414.html

Post a Comment

Previous Post Next Post