സംസ്ഥാനത്ത് വാക്‌സിന്‍ യജ്ഞത്തിന് തിരിച്ചടി

തിരുവനന്തപുരം | സംസ്ഥാനത്ത് കടുത്ത വാക്‌സിന്‍ ക്ഷാമം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് എന്നീ അഞ്ച് ജില്ലകളില്‍ ഇന്ന് വാക്‌സിനേഷന്‍ പൂര്‍ണമായും മുടങ്ങും. ഇനി പുതിയ വാക്‌സിന്‍ എത്താതെ ഇവിടങ്ങളിലെ കൊവിഡ് പ്രതിരോധം നടക്കില്ല. മറ്റ് ജില്ലകളിലും ഇന്നത്തോടെ തീരുമെന്നാണ് റിപ്പോര്‍ട്ട്. വാക്‌സീന്‍ ശേഷിക്കുന്ന ജില്ലകളില്‍ കിടപ്പുരോഗികളടക്കം മുന്‍ഗണനക്കാര്‍ക്ക് നല്‍കാനാണ് നിര്‍ദേശം.

കേന്ദ്രത്തോട് കൂടുതല്‍ വാക്‌സിന്‍ അടിയന്തരമായി എത്തിക്കാന്‍ ആവശ്യപ്പെടുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. നാളെ സംസ്ഥാനത്തേക്ക് വാക്‌സിനെത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 60 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുക എന്ന ലക്ഷ്യവുമായി സംസ്ഥാനത്ത് വാക്‌സിന്‍ യജ്ഞം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ വിഭാഗത്തിലുള്ള ഒമ്പത് ലക്ഷത്തോളം ആള്‍ക്കാരാണ് ഇനി ആദ്യ ഡോസ് വാക്സിനെടുക്കാനുള്ളത്. അവര്‍ക്ക് ആഗസ്റ്റ് 15നുള്ളില്‍ തന്നെ ആദ്യ ഡോസ് വാക്സീന്‍ നല്‍കി തീര്‍ക്കാനാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം. എന്നാല്‍ വാക്‌സിന്റെ ലഭ്യതക്കനുസരിച്ചാകും ഇത് വിജയത്തിലെത്തുക.

സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,20,88,293 പേര്‍ക്കാണ് വാക്സീന്‍ നല്‍കിയത്. അതില്‍ 1,56,63,417 പേര്‍ക്ക് ഒന്നാം ഡോസ് കിട്ടി, 64,24,876 പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയതായാണ് ആരോഗ്യ വകുപ്പ് പറയുന്നത്.

 



source http://www.sirajlive.com/2021/08/10/492942.html

Post a Comment

Previous Post Next Post