അഫ്ഗാനിലെ ഇന്ത്യന്‍ എംബസികളില്‍ താലിബാന്‍ റെയ്ഡ്; വാഹനങ്ങള്‍ കൊണ്ടുപോയി

കാബൂള്‍ | അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസികളില്‍ താലിബാന്‍ റെയ്ഡ്. കാണ്ഡഹാറിലെയും ഹെറാത്തിലെയും എംബസികളിലാണ് പരിശോധന നടത്തിയത്. ഈ രണ്ട് എംബസികളും അടച്ചിട്ടിരിക്കുകയായിരുന്നു. ജലാലാബാദിലെയും കാബൂളിലെയും എംബസികളിലും പരിശോധന നടന്നോ എന്നത് വ്യക്തമല്ല.

എംബസി കെട്ടിടത്തില്‍ പ്രവേശിച്ച താലിബാന്‍ സംഘം ഷെല്‍ഫുകളിലെ പേപ്പറുകളും ഫയലുകളും പരിശോധിച്ചു. എംബസികളില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ഇവര്‍ കൊണ്ടുപോയതായും റിപ്പോര്‍ട്ടുകളുണ്ട്.

താലിബാനിലെ പ്രബല വിഭാഗമായ ഹഖാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ് കാബൂള്‍. അനസ് ഹഖാനി, സഹോദരന്‍ സിറാജുദ്ദീന്‍ ഹഖാനി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തലസ്ഥാന നഗരിയുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്.

 

 



source https://www.sirajlive.com/taliban-raid-indian-embassies-in-afghanistan-vehicles-were-taken-away.html

Post a Comment

أحدث أقدم