തിരുവനന്തപുരം | ഇന്ന് മലയാളികളുടെ പുതുവര്‍ഷാരംഭമായ ചിങ്ങം. മലയാളികള്‍ക്കിത് കര്‍ഷക ദിനം കൂടിയാണ്. കൊവിഡ് മഹാമാരിക്കിടയിലും പ്രതീക്ഷയോടെ പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് ഓരോ മലയാളിയും. സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയോടെ.
കഴിഞ്ഞ രണ്ട് വര്‍ഷവും പ്രളയം കവര്‍ന്നെടുത്തു ചിങ്ങപ്പുലരിയെ. വറുതിയൊഴിഞ്ഞ് മുളപൊട്ടുന്ന നാമ്പുകള്‍ക്ക് മേല്‍ ഇത്തവണ മഹാമാരിക്കാലത്തിന്റെ ആശങ്ക ഉണ്ടെങ്കിലും ചിങ്ങം ഒന്ന് ഓരോ കര്‍ഷകനും പ്രതീക്ഷയുടെ ദിനമാണ്. അന്യമായിക്കൊണ്ടിരിക്കുന്ന കൊയ്താണ് ചിങ്ങമാസത്തിലെ പ്രധാന വിശേഷം. പാടത്ത് വിളഞ്ഞ പൊന്‍കതിര്‍ വീട്ടിലെത്തിച്ച് അറകളും പത്തായങ്ങളും നിറയ്ക്കുന്ന സമ്പന്നതയുടെ മാസം. കര്‍ഷക ദിനാഘോഷത്തിനു നാടെങ്ങും ഒരുക്കമാരംഭിച്ചു. പ്രസന്നമായ കാലാവസ്ഥയാണ് ഈ മാസത്തിലെ ഒരു പ്രത്യേകത. ചിങ്ങമാസത്തില്‍ പ്രാധാന്യം മുറ്റത്തെ ഊഞ്ഞാലും അത്തപ്പൂക്കളവുമായി എത്തുന്ന ഓണക്കാലമാണ്. ചിങ്ങം പിറന്നാല്‍ പിന്നെ എവിടെയും പൂക്കള്‍ കൊണ്ട് നിറയും.
source https://www.sirajlive.com/today-is-new-year-39-s-eve-for-malayalees.html
Post a Comment