ഷോളയൂർ സി ഐയെ വധിക്കുമെന്ന് ഭീഷണിക്കത്ത്

പാലക്കാട് | ഷോളയൂർ സി ഐ വിനോദ് കൃഷ്ണനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി മനുഷ്യ വിസർജ്യമടങ്ങിയ കവറിൽ കത്ത്. ഷോളയൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാവിലെയാണ് കോഴിക്കോടു നിന്ന് ഊമക്കത്തും കവറുമെത്തിയത്.

സാധാരണക്കാർക്ക് നേരെ നീതിപൂർവമായ നടപടി എടുത്തില്ലെങ്കിൽ വകവരുത്തുമെന്നാണ് അസഭ്യം നിറഞ്ഞ ഭീഷണിക്കത്തിന്റെ ഉള്ളടക്കം. അടിപിടിക്കേസിൽ വട്ടലക്കി ഊരിലെ ആദിവാസി ആക്‌ഷൻ കൗൺസിൽ ഭാരവാഹി വി എസ്.മുരുകൻ, പിതാവ് ചെറിയൻ മൂപ്പൻ എന്നിവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തതിന് പിന്നാലെ സി ഐക്കെതിരെ വ്യാപക വിമർശനമുയർന്നിരുന്നു.



source https://www.sirajlive.com/sholayur-threatens-to-kill-cia.html

Post a Comment

أحدث أقدم