കൊവിഡ് ചികിത്സ വികേന്ദ്രീകരിക്കണം; ഇന്ന് പി ജി ഡോക്ടര്‍മാര്‍ പണിമുടക്കും

തിരുവനന്തപുരം | കൊവിഡ് ചികിത്സ വികേന്ദ്രീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് പി ജി ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്ക് സമരം നടത്തും. 12 മണിക്കൂറാണ് സമരം. കൊവിഡ് ഡ്യൂട്ടി, അത്യാഹിത വിഭാഗം എന്നിവയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രധാന മെഡിക്കല്‍ കോളജുകളില്‍ നിന്ന് കൊവിഡ് ചികിത്സ വികേന്ദ്രീകരിക്കാത്തതിനാല്‍ പഠനം പ്രതിസന്ധിയിലായെന്നാണ് പി ജി ഡോക്ടര്‍മാരുടെ ആരോപണം.

സ്‌റ്റൈപ്പന്‍ഡ് വര്‍ധന, സീനിയര്‍ റസിഡന്‍സി സീറ്റുകളുടെ കുറവ് എന്നീ കാര്യങ്ങളും സമരത്തില്‍ ഉന്നയിക്കുന്നുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്താനാണ് നീക്കം.



source http://www.sirajlive.com/2021/08/02/491798.html

Post a Comment

Previous Post Next Post