കല്‍പ്പറ്റ | ആദിവാസി കോളനിയില്‍ സാന്നിധ്യമറിയിച്ച് മാവോയിസ്റ്റ് സംഘം. വയനാട് തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന് പരിധിയിലെ പെരിഞ്ചേര്‍മല ആദിവാസി കോളനിയിലാണ് സംഘം എത്തിയത്. രണ്ട് വീതം പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടുന്ന സായുധരായ മാവോയിസ്റ്റുകളാണ് എത്തിയതെന്ന് കോളനി വാസികള്‍ പറഞ്ഞു. രാത്രി എട്ട് മണിയോടെ പ്രത്യക്ഷപ്പെട്ട ഇവര്‍ കോളനിയിലെ രണ്ട് വീടുകളില്‍ കയറി മുദ്രാവാക്യം വിളിക്കുകയും ലഘുലേഖകള്‍ നല്‍കുകയും ചെയ്തു.
സി പി ഐ മാവോയിസ്റ്റ് ബാണാസുര ഏരിയാ കമ്മിറ്റിയുടെ പേരിലുള്ള പോസ്റ്ററുകള്‍ പരിസരത്തെ ഇലക്ട്രിക് പോസ്റ്റുകളില്‍ പതിച്ച ശേഷം സംഘം വനത്തിനുള്ളിലേക്ക് മടങ്ങി. ജൂലൈ 28 ആഗസ്റ്റ് മൂന്ന് രക്തസാക്ഷി വാരാചരണത്തിന്റെ വിവരവും സര്‍ക്കാറിനെതിരായ കടുത്ത ഭാഷയിലുള്ള പ്രതികരണവുമടങ്ങുന്ന പോസ്റ്ററുകളാണ് പതിച്ചിട്ടുള്ളത്.
source http://www.sirajlive.com/2021/08/02/491795.html
Post a Comment