
ഇന്ത്യ 48ാം സ്ഥാനത്താണ്. കൊവിഡ് തീര്‍ത്ത കടുത്ത പ്രതിസന്ധിക്കിടയിലും ഒളിമ്പിക്‌സ് ഗംഭീരമായി നടത്താന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് ജപ്പാന്‍. 2020 ഒളിമ്പിക്‌സ് വേദിക്കായി നറുക്ക് വീണപ്പോള്‍ തന്നെ ജപ്പാന്‍ പ്രൗഢമായി നടത്താനുള്ള ഒരുക്കത്തിലായിരുന്നു. എന്നാല്‍, കൊവിഡ് മഹാമാരി എത്തിയതോടെ കാത്തിരിപ്പ് 2021ലേക്കു നീണ്ടു. കായിക വിരുന്ന് ഉപേക്ഷിക്കാന്‍ വരെ അധികൃതര്‍ ആലോചിച്ചെങ്കിലും നടത്താന്‍ ജപ്പാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു.
കൊവിഡിന്റെ ആശങ്കകള്‍ക്കിടയിലും കാണികളില്ലാതെയും എങ്ങനെ ഒളിമ്പിക്‌സ് ആവേശകരമാക്കാന്‍ കഴിയുമെന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. എന്നാല്‍, ജപ്പാന്റെ ഇച്ഛാശക്തി അതിനെയെല്ലാം മറികടന്നു. ഉദ്ഘാടന ചടങ്ങുകള്‍ ലളിതമാക്കിയും മത്സരങ്ങള്‍ ക്രമാനുസരണം തന്നെ നടത്തിയും രാജ്യം എല്ലാവരെയും വിസ്മയിപ്പിച്ചു.
source http://www.sirajlive.com/2021/08/08/492679.html
إرسال تعليق