ശ്രീനഗര്‍ | ജമ്മുകശ്മീരില്‍ ഭീകരരുടെ വെടിയേറ്റ് പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി നേതാവ് കൊല്ലപ്പെട്ടു. അപനി പാര്‍ട്ടി സോണല്‍ പ്രസിഡന്റായ ഗുലാം ഹസന്‍ ലോണാണ് കുല്‍ഗാം ജില്ലയിലെ ദേവ്സാറിലുള്ള വസതിയില്‍ വെച്ച് ഭീകരരുടെ വെടിയേറ്റത്. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മെഹബൂബ മുഫ്തിയുടെ പി ഡി പിയില്‍നിന്ന് രാജിവെച്ച ലോണ്‍ നാലു മാസങ്ങള്‍ക്കു മുമ്പാണ് അപനി പാര്‍ട്ടിയില്‍ അംഗമായത്.കുല്‍ഗാം സ്വദേശിയായ ബി ജെ പി നേതാവിനെ ഭീകരര്‍ കൊലപ്പെടുത്തി രണ്ടുദിവസത്തിനു ശേഷമാണ് ലോണിന്റെ കൊലപാതകം.
source https://www.sirajlive.com/in-kashmir-a-political-leader-was-shot-dead-by-terrorists.html
إرسال تعليق