തിരുവനന്തപുരം | ചാരക്കേസ് ഗൂഢാലോചനയില്‍ സിബി മാത്യൂസിന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം. സി ബി ഐ അറസ്റ്റ് ഉള്‍പ്പെടെയുള്ള നപടികളിലേക്ക് കടക്കുമെന്ന് സൂചനകളുണ്ടായ സാഹചര്യത്തിലാണ് സിബി മാത്യൂസ് അടക്കമുള്ള പ്രതിപ്പട്ടികയിലുള്ള ഉദ്യോഗസ്ഥര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടിയത്. സിബി മാത്യൂസിന്റെ അപേക്ഷയില്‍ ദിവസങ്ങളോളം വാദംകേട്ട ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് നമ്പി നാരായണനും മറിയം റഷീദയും കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഈ വാദങ്ങളെല്ലാം കേട്ടശേഷമാണ് കോടതി ഉത്തരവ്.
നേരത്തെ ഈ കേസിലെ ഒന്നാം പ്രതി എസ് വിജയന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് തിരുവനന്തപുരം ജില്ലാ സെക്ഷന്‍സ് കോടതി സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
റോയും ഐ ബിയും പറഞ്ഞിട്ടാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് എന്നാണ് സിബി മാത്യൂസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നത്. നമ്പി നാരായണനെ അറസ്റ്റ് ചെയ്ത് രണ്ടാം ദിവസംകേസ് സി ബി ഐ ഏറ്റെടുത്തതിനാല്‍ തനിക്ക് നമ്പിനാരായണനെ ചോദ്യം ചെയ്യേണ്ട സാഹചര്യം ഉണ്ടായില്ലെന്നും സിബി മാത്യൂസ് കോടതിയില്‍ വാദിച്ചു.
ഈ കേസിലെ പ്രതികളെല്ലാം ഉന്നതല ബന്ധമുള്ളവരാണെന്നുംഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്താല്‍ മാത്രമേസത്യാവസ്ഥ പുറത്തുവരൂ എന്നുംസി ബി ഐ കോടതിയില്‍ വാദിച്ചു.അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പുപറയാന്‍ കോടതിക്ക് കഴിയില്ലെന്നും സി ബി ഐ ചൂണ്ടിക്കാട്ടി.
source https://www.sirajlive.com/charcoal-conspiracy-cb-mathews-granted-anticipatory-bail.html
Post a Comment