വാഷിങ്ടണ്‍ ഡിസി| അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ വ്യക്തി അന്തരിച്ചു. ഇഗോര്‍ വോവ് കോവിന്‍സ്‌കി എന്ന 38 കാരനാണ് ഹൃദയാഘാതം മൂലം മരിച്ചത്. ഇഗോറിനെ പിറ്റിയൂട്ടറി ഗിഗാന്റിസം എന്ന അവസ്ഥ വര്‍ഷങ്ങളായി അലട്ടിയിരുന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞു.
ഏഴ് അടി 8.33 ഇഞ്ചാണ് ഇഗോറിന്റെ ഉയരം. പിറ്റിയൂട്ടറി ഗ്രന്ഥിയിലുണ്ടായ ട്യൂമറിനെ തുടര്‍ന്ന് വളര്‍ച്ച ഹോര്‍മോണിലുണ്ടായ വ്യതിയാനമാണ് അദ്ദേഹത്തിന്റെ ഉയരം വര്‍ദ്ധിക്കാന്‍ ഇടയാക്കിയത്. രണ്ട് ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും വളര്‍ച്ച തടയാന്‍ കഴിഞ്ഞില്ലെന്ന് മാതാവ് സ്വെറ്റ് ലാന പറഞ്ഞു. 27ാം വയസില്‍ അമേരിക്കയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ വ്യക്തിയെന്ന ഗിന്നസ് റെക്കോഡിന് ഇഗോര്‍ അര്‍ഹനായിട്ടുണ്ട്. ഉക്രൈന്‍ സ്വദേശികളാണ് ഇഗോറിന്റെ കുടുംബം.
source https://www.sirajlive.com/the-tallest-guinness-world-record-holder-in-the-united-states-has-resigned.html
Post a Comment