തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ്; സ്വപ്‌നയെയും സരിത്തിനെയും മാപ്പുസാക്ഷികളാക്കാന്‍ നീക്കം

തിരുവനന്തപുരം | നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ പ്രതികളായ സ്വപ്‌നയെയും സരിത്തിനെയും മാപ്പുസാക്ഷികളാക്കുമെന്ന് സൂചന. ഇരുവരും നല്‍കിയ കുറ്റസമ്മത മൊഴികള്‍ കേസിലെ സുപ്രധാന തെളിവാണെന്ന് കസ്റ്റംസ് വ്യക്തമാക്കി. ഇവരെ മാപ്പുസാക്ഷികളാക്കുന്നതില്‍ കസ്റ്റംസ് നിയമോപദേശം തേടി.

മാപ്പുസാക്ഷികളാക്കല്‍ അന്വേഷണോദ്യോഗസ്ഥന്റെ വിവേചനാധികാരമാണെന്ന് കസ്റ്റംസ് പറഞ്ഞു. നിയമോപദേശം അനുകൂലമായാല്‍ നടപടി പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കും. യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടാതിരിക്കണമെങ്കില്‍ ഇടനിലക്കാരെ മാപ്പുസാക്ഷികളാക്കേണ്ടി വരുമെന്നാണ് കസ്റ്റംസ് നിലപാട്.



source http://www.sirajlive.com/2021/08/05/492274.html

Post a Comment

أحدث أقدم