കാബൂള്‍ | താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചതിന് ശേഷം ആദ്യമായി ഒരു വിദേശരാഷ്ട്ര പ്രതിനിധി അഫ്ഗാനിലെത്തുന്നു. പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ് ഖുറൈശിയാണ് ഇന്ന് കാബൂള്‍ സന്ദര്‍ശിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. താലിബാന്‍ നേതൃത്വവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
അഫ്ഗാനിസ്ഥാനില്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്കായാണ് ഖുറൈശി എത്തുന്നത് എന്നാണ് വിവരം. പാക്കിസ്ഥാന്റെ കൂടി ഇടപെടലിലൂടെയുള്ള സര്‍ക്കാറായിരിക്കും താലിബാന്‍ അഫ്ഗാനില്‍ രൂപീകരിക്കുകയെന്നതിന്റെ സൂചനയാണിത്. തീവ്രവാദ സംഘടനകള്‍ക്ക് അഭയവും പ്രോത്സാഹനവും നല്‍കിയതിന്റെ പേരില്‍ ലോകരാഷ്ട്രങ്ങളുടെയും ഐക്യരാഷ്ട്ര സഭയുടെ തന്നെയും വിമര്‍ശനങ്ങള്‍ പലവട്ടം നേരിട്ട രാജ്യമാണ് പാക്കിസ്ഥാന്‍. തീവ്രവാദികള്‍ക്ക് പാക്കിസ്ഥാന്‍ പച്ചപ്പരവതാനി വിരിക്കുന്നുവെന്ന ഇന്ത്യയെടക്കം രാജ്യങ്ങളുടെ ആരോപണങ്ങള്‍ക്ക് ഖുറൈശിയുടെ ഇപ്പോഴത്തെ അഫ്ഗാന്‍ സന്ദര്‍ശനം ശക്തിപകരുമെന്ന് വിലയിരുത്തപ്പെടുന്നു.
അഫ്ഗാനിലേക്ക് വരുന്നതിന് മുന്നോടിയായി ഖുറൈശി ശനിയാഴ്ച റഷ്യ, ജെര്‍മനി, തുര്‍ക്കി, നെതര്‍ലാന്‍ഡ്‌സ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. സമാധാനവും സ്ഥിരതയുമുള്ള സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിയാണ് പ്രാധാന്യം നല്‍കുന്നതെന്ന് ഖുറൈശി റഷ്യന്‍ വിദേശകാര്യ മന്ത്രിയോടെ വ്യക്തമാക്കിയിരുന്നു.
source https://www.sirajlive.com/talks-with-taliban-leadership-pakistan-39-s-foreign-minister-will-arrive-in-kabul-today.html
إرسال تعليق