കൊവിഡ് വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസ് തല്ക്കാലം ഉണ്ടാകില്ല: കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി| കൊവിഡ് വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസ് തല്ക്കാലം ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതായി റിപ്പോര്‍ട്ട്. ബൂസ്റ്റര്‍ ഡോസ് നിലവില്‍ ആവശ്യമില്ലെന്നാണ് നീതി ആയോഗ് തീരുമാനം. വിദഗ്ധര്‍ ഇക്കാര്യം ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് വിദഗ്ധസമിതി അധ്യക്ഷന്‍ വി.കെ പോള്‍ അഭിപ്രായപ്പെട്ടു.

രണ്ട് ഡോസ് കൊവിഡ് വാക്‌സീന്‍ എടുത്താലും ഡെല്‍റ്റ വകഭേദത്തെ ചെറുക്കാനാകില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടതോടെയാണ് ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന ആവശ്യം ഉയര്‍ന്നു വന്നിരുന്നത്. നിലവില്‍ രണ്ട് ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്കും കൊവിഡ് വരുന്നുണ്ട്.



source https://www.sirajlive.com/covid-vaccine-booster-dose-will-not-be-available-for-the-time-being-central-government.html

Post a Comment

أحدث أقدم