തിരിച്ചയച്ച അഫ്ഗാന്‍ എംപിക്ക് അടിയന്തര വിസ നല്‍കി ഇന്ത്യ

ന്യൂഡല്‍ഹി | വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ച അഫ്ഗാന്‍ എംപിക്ക് അടിയന്തര വിസ നല്‍കി ഇന്ത്യ. അഫ്ഗാന്‍ വനിത എംപി രംഗിന കര്‍ഗര്‍ക്കാണ് അടിയന്തര വിസ അനുവദിച്ചത്. ഈ മാസം ഇരുപതിനാണ് കര്‍ഗറെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞ് തിരിച്ചയച്ചത്.

നയതന്ത്ര പാസ്‌പോര്‍ട്ട് കാണിച്ചിട്ടും വന്ന വിമാനത്തില്‍ തന്നെ തിരിച്ചയച്ചുവെന്ന് കാര്‍ഗര്‍ പരാതി ഉന്നയിച്ചിരുന്നു. ഇന്ത്യയില്‍നിന്നും താന്‍ ഇത് പ്രതീക്ഷിച്ചില്ലെന്നും അവര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് സംഭവം വാര്‍ത്തയായതോടെയാണ് പ്രശ്‌നപരിഹാരത്തിനായി ഇന്ത്യ നടപടിയെടുത്തത്. നേരത്തെ ചികിത്സ ആവശ്യാര്‍ഥം നിരവധി തവണ കര്‍ഗര്‍ ഇന്ത്യയില്‍ വന്നുപോയിട്ടുണ്ട്.

 



source https://www.sirajlive.com/india-issues-emergency-visa-to-deported-afghan-mp.html

Post a Comment

أحدث أقدم